മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.ലൈറ്റ് പ്രകാശിപ്പിക്കാത്തതിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ കഴിഞ്ഞിടെ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എഴുമറ്റൂർ പഞ്ചായത്തിലെ 04, 13, 14 വാർഡുകളെ ഉൾക്കൊള്ളുന്ന പ്രധാന ജംഗ്ഷനാണിത്. 2015 - 16ൽ എം.പി. ആന്റോ ആന്റണിയുടെ എം.പി എൽ.എഡി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ മുടക്കി നിർമ്മിച്ചതാണ് ഈ ഹൈമാസ്റ്റ് ലൈറ്റ്. വ്യാപാരികൾ, പത്രവിതരണക്കാർ, പ്രഭാത സവാരിക്കാർ എന്നിവർ ഇതോടെ ബുദ്ധിമുട്ടിലായി. തെരുവ് നായ്ക്കളുടെയും,സാമൂഹ്യ വിരുദ്ധരുടെയും താവളമായി വായനശാല ജംഗ്ഷൻ മാറിയിരിക്കുകയാണ്. അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം ശക്തമാണ്.