പെരിങ്ങനാട് : അഞ്ഞൂറ് വർഷം പഴക്കമുള്ള പെരിങ്ങനാട് തൃശ്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർ നിർമ്മിക്കുന്നു. കൃഷ്ണശിലയും തേക്ക് തടിയും ഉപയോഗിച്ച് തനിമ നിലനിറുത്തിയാണ് നിർമ്മാണം . ശ്രീകോവിലിന്റെ മേൽക്കൂര പൂർണമായും ഇളക്കി തേക്കുതടിയിൽ കൊത്തുപണികളോടുകൂടിയ 36 കഴുക്കോലുകളിലാണ് നിർമ്മിക്കുന്നത്. ശ്രീകോവിലിന്റെ പഞ്ച വർഗത്തറ, പാദുകം, വേദിക എന്നിവ കൃഷ്ണശിലയിലാണ് നിർമ്മിക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരുശില്പങ്ങൾ ഔഷധ ലേപനം ചെയ്ത് തനത് ശൈലിയിൽ നിലനിറുത്തും. മേൽക്കൂരയ്ക്കുള്ള ലക്ഷണമൊത്ത തടി ആചാര അനുഷ്ഠാനങ്ങളോടെ കോന്നി വനത്തിൽ നിന്നാണ് കൊണ്ടുവന്നത്. വാസ്തുശില്പി കെ.കെ.ശിവന്റ മേൽനോട്ടത്തിലാണ് നിർമ്മാണം. 3.5.6 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.