പെരിങ്ങനാട് : എസ്.എൻ.ഡി.പിയോഗം പെരിങ്ങനാട് ചാല 2006 നമ്പർ ശാഖ പ്രസിഡന്റ് പുത്തൻ വീട്ടിൽ രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും സമീപത്തുള്ള വീട്ടിലെ ബൈക്ക് കത്തിക്കുകയും മറ്റൊരു വീട്ടിലെ സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഇനിയും പിടികൂടിയില്ല. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. നേരത്തെ ചാല ശാഖയിലെ കാണിക്കവഞ്ചി മോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇയാൾക്ക് മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തിന് തടസമാകുന്നു എന്ന് പൊലീസ് പറയുന്നു. ഇന്നലെ തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തി. അടുത്തിടെയാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് . സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നോക്കിയാണ് പരിശോധന ശക്തിമാക്കിയിരിക്കുന്നത്. രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. പ്രതികളെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കണമെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും എസ്.എൻ.ഡി.പിയോഗം അടൂർ യൂണിയൻ ആവശ്യപ്പെട്ടു.