പഴകുളം: പഴകുളം ജംഗ്ഷൻ ഭാഗത്ത് കനാലിൽ നിറയെ മാലിന്യം തള്ളുന്നതും പതിവായിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം കനാൽ റോഡരികിൽ നാല് ചാക്ക് കോഴി മാലിന്യമാണ് തള്ളിയത്. ദുർഗന്ധം വമിച്ച് ഈ ഭാഗത്തുകൂടി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. സോഷ്യൽ ഫോറസ്ട്രി പാർക്ക് സഥലവുംകാട് പിടിച്ച് കിടക്കുന്നതിനാൽ ഇവിടെയും മാലിന്യം തള്ളുന്നുണ്ട്. ഇവിടെ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.