26-mahila-association
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടുമൺ ഏരിയ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നിർമ്മലാദേവി ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടുമൺ ഏരിയാ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നിർമ്മലാദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി. സതികുമാരി അദ്ധ്യക്ഷയായി. എം. മനോജ്കുമാർ, ടി. വി. പുഷ്പവല്ലി , കോമളം അനിരുദ്ധൻ, ദിവ്യ റെജി, എം. എൻ.സലീം, എസ്. രാജേഷ്, അഡ്വ. ആർ. ബി. രാജീവ് കുമാർ, എസ്. ഡി. ബോസ്, ബിന്ദു മാധവൻ, പി. വി. ജയകുമാർ, കെ.ചന്ദ്രബോസ്, വി. ഉന്മേഷ്, പ്രൊഫ. കെ. മോഹൻകുമാർ, ആർ. തുളസീധരൻപിള്ള, ഹരീഷ് മുകുന്ദ് എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേശ്വരി കെ ജി. ഉദ്ഘാടനം ചെയ്തു. ബി. സതികുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന പ്രഭ, നീരജ, എ. എൻ. സലീം സുജ അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി. സതികുമാരി (പ്രസിഡന്റ്), ടി. വി. പുഷ്പവല്ലി (സെക്രട്ടറി), ബീന പ്രഭ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.