റാന്നി : സി.പി.എം നേതാക്കൾക്കെതിരെ ഡയറിക്കുറിപ്പെഴുതി പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെരുനാട് പൊലീസ്. ആത്മഹത്യാക്കുറിപ്പും മരിച്ച ബാബുവിന്റെ ഭാര്യ കുസുമകുമാരിയുടെ പരാതിയും ലഭിച്ചു. ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ബാബുവിന്റേതാണോയെന്ന് പരിശോധിക്കും.