ലോക പരിസ്ഥിതി ആരോഗ്യദിനം
World Enviornmental Health Day
സെപ്തംബർ 26 ലോക പരിസ്ഥിതി ആരോഗ്യദിനമായി ആചരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും രോഗങ്ങളെ ഒഴിവാക്കുന്നതിന് മുൻകരുതൽ എടുക്കുന്നതിലും ഈ ദിനാചരണം പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര പരിസ്ഥിതി ആരോഗ്യ ഫെഡറേഷൻ കൗൺസിലാണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആരംഭിച്ചത്.
സമ്പൂർണ ആണവനിരായുധീകരണ ദിനം
2013 ഡിസംബർ മാസം യു.എൻ.ഒയുടെ പൊതുസഭ സെപ്തംബർ 26 ആണവ നിരായുധീകരണ ദിനമായി തിരഞ്ഞെടുത്തു. ആദ്യ ദിനാചരണം നടന്നത് ന്യൂയോർക്കിലാണ്.
ലോക ഗർഭനിരോധന ദിനം
2007 മുതൽ ലോക ഗർഭനിരോധന ദിനം സെപ്തംബർ 26ന് ആചരിക്കുന്നു. ഗർഭനിരോധന മാർഗം ഗർഭച്ഛിദ്രത്തിന്റെ ആവശ്യകത കുറയ്ക്കുന്നു. അതേ ഗർഭച്ഛിദ്രം ഇല്ലാതെ കുഞ്ഞുങ്ങൾ തമ്മിലുള്ള അകലം ക്രമപ്പെടുത്തുന്നതാണ് യഥാർത്ഥ കുടുംബാസൂത്രണം.
യൂറോപ്യൻ ഭാഷാദിനം
യുറോപ്യൻ ഭാഷാദിനം ആചരിക്കുവാൻ 2001ൽ തീരുമാനിക്കുകയും ആദ്യദിനം 2002 സെപ്തംബർ 26ന് ആചരിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ചേർന്നാണ് ഭാഷാദിനം ആചരിക്കുന്നത്.