കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം നാരങ്ങാനം തെക്ക് 6460-ാം ശാഖ ഇന്നലെ രാവിലെ 11ന് ശാഖാ അതിർത്തിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ പ്രസിഡന്റ് മോഹൻ ബാബു ഭദ്രദീപം തെളിയിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് യൂണിയൻ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ സ്വാഗതവും യൂണിയൻ വൈ.പ്രസിഡന്റ് വിജയൻ കാക്കനാടൻ കൃതജ്ഞതയും പറഞ്ഞു. ശാഖാ ഭരണസമിതിയിലേക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള അഡ് ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയർമാനായി യൂണിയൻ കൗൺസിലർ അഡ്വ.സോണി പി. ഭാസ്‌ക്കറിനേയും കൺവീനറായി മനോജ് പടിഞ്ഞാറേകാലായിലിനേയും, കമ്മിറ്റി അംഗങ്ങളായി കെ.ആർ.മോഹനൻ ചരിവുകാലായിൽ, രവീന്ദ്രൻ അനീഷ് ഭവൻ, അശോക് കുമാർ പാറയിടുക്കിൽ എന്നിവരേയും നിയമിച്ചു. യൂണിയൻ കൗൺസിലർമ്മാരായ പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു.വി.പണിക്കർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിനു ദാസ് , സെക്രട്ടറി സോജൻ സോമൻ യൂണിയൻ വൈദിക സമിതി ചെയർമാൻ ശാന്തി പ്രേംസുന്ദർ, കൺവീനർ ശാന്തി സദാനന്ദൻ , സൈബർ സേന യൂണിയൻ വൈ.ചെയർമാൻ അരവിന്ദ് കാരം വേലി, മാതൃശാഖയായ 91-ാം ശാഖക്കു വേണ്ടി യൂണിയൻ കമ്മിറ്റി അംഗം സനിൽ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം വൈദിക സംഘം സൈബർ സേനയുടെയു യൂണിയൻതല ഭാരവാഹികൾ എല്ലാവരും മാതൃ ശാഖയായ 91ാം ശാഖയിലെ മുഴുവൻ ഭരണ സമിതിയംഗങ്ങളും 92 വീടുകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.