 
അടൂർ: കെ.പി.എം.എസ് സംസ്ഥാന പഠന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് വി.എസ് .ശിവരാജന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം കിട്ടി 75 വർഷം ആകുമ്പോഴും ഭരണഘടന അനുശാസിക്കുന്ന സാമൂഹികനീതിയും സാഹോദര്യവും നഷ്ടപ്പെട്ട അവസ്ഥയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി കെ.സുരേന്ദ്രനാഥ്, ട്രഷറർ കെ .ശശികുമാർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ അനിൽനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.