26-kaviyoor-sivaprasad

തടിയൂർ: ചലച്ചിത്ര നടൻ തിലകന്റെ പത്താം അനുസ്മരണ സമ്മേളനം തടിയൂർ മഹാത്മാ ഗ്രന്ഥശാലാ ഹാളിൽ സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
തിലകന്റെ പേരിലുള്ള തിലകം ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി മകനും പ്രശസ്ത നടനുമായ ഷമ്മി തിലകൻ വിശദീകരിച്ചു. സംഘാടക സമിതി ചെയർമാൻ സി.ആർ.കൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. പത്തനംതിട്ട പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, അയിരൂർ പഞ്ചായത്ത് പ്രസിസന്റ് അനിതാ കുറുപ്പ്, കോയിപ്രം ബ്ലോക്ക് വൈസ്പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ശ്യാം ടി.മാത്യു, ഏബ്രഹാം തടിയൂർ, ബി.രാജശ്രീ, അഡ്വ.ലാലു ജോൺ, ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.