പത്തനംതിട്ട : നേതാക്കളുടെ പീഡനത്തിൽ മനംനൊന്ത് സി.പി.എം പ്രവർത്തകൻ ആത്മഹത്യചെയ്ത സംഭവം അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ആവശ്യപ്പെട്ടു. ബാബു പണിയുന്ന കെട്ടിടത്തിന്റെ പണി പഞ്ചായത്ത് പ്രസിഡന്റിന്റെ മകന് കരാർ നല്കിയാൽ ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി നല്കാമെന്നും വിദേശത്തുള്ള മക്കളിൽ നിന്ന് പണംവാങ്ങി ബാങ്കിൽ നിക്ഷേപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അംഗീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പാർട്ടി നേതാക്കളുടെ ഭീഷണി കാരണം ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വി.എ.സൂരജ് ആവശ്യപ്പെട്ടു.