പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴി സ്വദേശി കൂനംകരമേലേതിൽ എം.എസ്.ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ബാബുവിന്റെ സ്ഥലം ഭീഷണിപ്പെടുത്തി ബസ് കാത്തിരുപ്പ് കേന്ദ്രത്തിനായി ബലമായി ഏറ്റെടുക്കുവാനും അദ്ദേഹത്തെ ഒറ്റപ്പെടുത്തുവാനുമുള്ള സി.പി.എം നീക്കത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇത് സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിന് തെളിവാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.