തിരുവല്ല: ജില്ല ഫുട്ബോൾ അസോസിയേഷനിൽ ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള 15 മുതൽ 18 വയസ് വരെയുള്ള (01.01.2004 നും 31.12.2007 നും ഇടയിൽ ജനിച്ചവർ) കളിക്കാർക്കുവേണ്ടി യൂത്ത് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. തിരുവല്ല മാർത്തോമ്മ കോളേജ് സ്റ്റേഡിയത്തിൽ 27 മുതൽ 29 വരെയാണ് മത്സരങ്ങൾ . തിരഞ്ഞെടുക്കപ്പെടുന്ന ടീമിനെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കും. നിശ്ചിത പ്രായപരിധിയിലുള്ള ജില്ലയിലെ രജിസ്റ്റർ ചെയ്ത എല്ലാ കളിക്കാരും 27ന് രാവിലെ 9ന് മാർത്തോമ്മ കോളേജ് സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9947028815