കോന്നി : വെള്ളം കോരുന്നതിനിടെ വീടിനു സമീപത്തെ കിണറ്റിൽ വീണ വൃദ്ധയെ രക്ഷപെടുത്തി. വകയാർ മ്ലാന്തടം ലക്ഷംവീട് കോളനിയിൽ വാകവേലിൽ സരോജിനി (80) ആണ് കിണറ്റിൽ വീണത്. കോന്നിയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി വലയും കയറും ഉപയോഗിച്ച് രക്ഷപെടുത്തി.