 
റാന്നി: പെരുനാട് മടത്തുംമൂഴി മേലേതിൽ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പെരുനാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ പാലം ജംഗ്ഷനിൽ പ്രധിഷേധയോഗം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മമ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ സന്ധ്യ രവീന്ദ്രൻ, അരവിന്ദ് വെട്ടിയ്ക്കൽ, ഷിബു തോണികടവിൽ പി.ടി രാജു ജെയ്സൺ പെരുനാട് അനൂപ് ദത്ത് ആശിഷ് പാലക്കാമണ്ണിൽ ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.