 
കോന്നി: ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രിയുടെയും ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും, മലയാലപ്പുഴ സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ശ്യാംലാൽ, പ്രൊഫ.ടി.കെ.ജി നായർ, വി.മുരളീധരൻ, കെ.ഷാജി, സുജാത അനിൽ ,രാഹുൽ വെട്ടൂർ, എസ്.ബിജു, പ്രീജാ പി.നായർ, എലിസബത്ത് രാജു, എ.ജലജകുമാരി, എസ്.ഷാജി, അലൻ മാത്യു തോമസ്, പി.കെ.ദേവാനന്ദൻ, . മഞ്ജേഷ് വടക്കിനേത്ത്, രജനീഷ് ഇടമുറി , കെ.ജി.സതീശൻ, വിനോദ് പുളിമൂട്ടിൽ, മിഥുൻ ആർ.നായർ എന്നിവർ പ്രസംഗിച്ചു.