മല്ലപ്പളളി: നവരാത്രി ഉത്സവത്തിന് കോട്ടാങ്ങൽ മഹാ ഭദ്രകാളീ ക്ഷേത്രത്തിൽ തുടക്കംകുറിച്ചു. എല്ലാദിവസങ്ങളിലും ദേവീഭാഗവത പാരായണം, നവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകൾ ഒക്ടോബർ 2ന് വൈകിട്ട് 7ന് പൂജവയ്പ്പ് എന്നിവ നടക്കും. വിജയദശമി ദിവസമായ ഒക്ടോബർ 5 ന് രാവിലെ 7.30 നും 8.40 മദ്ധ്യേ വിദ്യാരംഭ ചടങ്ങുകൾ നടക്കും.ഒക്ടോബർ 2ന് രാവിലെ സംഗീതാരാധനയും, വൈകുന്നേരം സംഗീത സദസും .
ഒക്ടോബർ 5ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം, രാവിലെ 7.30 മുതൽ കോട്ടാങ്ങൽ സൂരജും സംഘവും അവതരിപ്പിക്കുന്ന
പാഞ്ചാരിമേളവും തുടർന്ന് കലാസന്ധ്യയും നടക്കും. വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ9497519210, 7012610090, 9447781862 ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.