പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 952-ാം ഇടപ്പരിയാരം ശാഖയിൽ വനിതാസംഘത്തിന്റെ പ്രവർത്തനം പുനക്രമീകരിക്കുന്നതിന് യോഗം നടന്നു. ശാഖ പ്രസിഡന്റ് എം എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ,വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പുഷ്പ ഷാജി, ശാഖാ സെക്രട്ടറി കെ.എൻ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രജനി ( പ്രസിഡന്റ് ), സന്ധ്യ ( വൈസ് പ്രസിഡന്റ് ), സുമതി സുരേഷ് ( സെക്രട്ടറി ), പൊന്നമ്മ സോമരാജൻ, ബിന്ദു, രാഖിലാൽ ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) രാധാമണി, സജിനി, ലത പ്രിജു, ശൈലജ, ദീപ്തി അനിൽ കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.