low
ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്‌ സീനിയർ അഭിഭാഷകൻ അഡ്വ. കെ. വിശ്വനാഥൻ നായർക്കു നൽകി നിർവഹിക്കുന്നു

അടൂർ : ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം സി.പി.എം അടൂർ ഏരിയാസെക്രട്ടറി അഡ്വ.എസ്. മനോജ്‌ സീനിയർ അഭിഭാഷകൻ അഡ്വ.കെ.വിശ്വനാഥൻ നായർക്ക് നൽകി നിർവഹിച്ചു. ലോയേഴ്‌സ് യൂണിയൻ അടൂർ ഏരിയാപ്രസിഡന്റ്‌ അഡ്വ. ബിനോജോർജ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ.എം.പ്രിജി, ലോയേഴ്‌സ് യൂണിയൻ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ആർ.വിജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി പ്രകാശ്, ഡി.ഉദയൻ, കെ.ബി. രാജാശേഖരക്കുറുപ്പ്, എ.താജുദ്ദിൻ, രാജേഷ് ബാബു, ആർ.ഹരികൃഷ്ണൻ, എസ്.ജിനേഷ്, അഡ്വ.രശ്മി, അഡ്വ.രേഷ്മ കുമാരി എന്നിവർ സംസാരിച്ചു.