അടൂർ : ശ്രീനാരായണ കൾച്ചറൽ അസോസിയേഷന്റെ പൊതുയോഗവും അന്തരിച്ച മുൻപ്രസിഡന്റ് അടൂർ എൻ. സുകുമാരൻ അനുസ്മരണവും കെ. കെ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. അടൂർ എൻ. സുകുമാരന്റെ ഛായാചിത്രം ടി. പി അനിരുദ്ധൻ അനാഛാദനം ചെയ്തു. അഡ്വ. മണ്ണടി മോഹൻ, ശശീന്ദ്രൻ,രാജൻ കറുകയിൽ, സന്തോഷ് മുകളിലയ്യത്ത്, വിജയമ്മ , രവീന്ദ്രൻ, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാപകസെക്രട്ടറി ടി. പി. അനിരുദ്ധൻ ചെയർമാനും രാജൻ കറുകയിൽ കൺവീനറായുമുള്ള 11 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.