ഏഴംകുളം : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.ജി.ഒ.സി.എസ്.എം) വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി 'ജീവിതമെന്ന ലഹരി ' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കര ക്ലാസ് ഏഴംകുളം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ നടത്തി. ഫാ.തോമസ് പി.മുകളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്‌ളാസ് എം.ജി.ഒ.സി.എസ്.എം അഖില മലങ്കര ജനറൽ സെക്രട്ടറി.ഫാ.ജീസൺ.പി.വിൽസൺ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം നടത്തുന്ന 'ഉണരുക എഴുന്നേൽക്കുക' എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ക്‌ളാസ് സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്ലാസ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് റിട്ട.പ്രിവന്റീവ് ഓഫീസർ ബി.ഷാജി നയിച്ചു. മേഖലാ പ്രതിനിധി ജിൻസി ജോസ് നന്ദി പറഞ്ഞു.