തിരുവല്ല: കോൺഗ്രസ് ഭരണകാലത്താണ് രാജ്യത്ത് ഏറ്റവുമധികം പട്ടിണിക്കാർ ഉണ്ടായതെന്നും മതേതര ഇന്ത്യയെ വർഗീയ വാദികളുടെ കൈകളിലെത്തിച്ചത് മാത്രമാണ് കോൺഗ്രസിന്റെ ഭരണനേട്ടമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാഹുൽഗാന്ധിയുടെ ജോഡോ യാത്ര അപഹാസ്യമാണെന്നും ശ്രീമതി പറഞ്ഞു. ഏരിയാ പ്രസിഡന്റ് പ്രീതാജയൻ അദ്ധ്യക്ഷയായി.സെക്രട്ടറി അനു വി.ജോൺ, ജില്ലാസെക്രട്ടറി കോമളം അനിരുദ്ധൻ,നിർമ്മല,തങ്കമണി നാണപ്പൻ,സുശീലാമണി,കെ.ചന്ദ്രലേഖ, പ്രസന്നകുമാരി,സി.പി.ശോഭ, അനുരാധ,ബിജി പ്രസന്നൻ, സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി,ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.ബാലചന്ദ്രൻ, ആർ.രവിപ്രസാദ് എന്നിവർ സംസാരിച്ചു. ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി അനു വി.ജോൺ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഹൈമ സി.പിള്ള (പ്രസിഡന്റ് ), ലളിതാ പ്രഹ്ലാദൻ, അച്ചാമ്മ പൗലോസ് , രമ്യാ ബാലൻ (വൈസ് പ്രസിഡന്റുമാർ), അനു വി.ജോൺ (സെക്രട്ടറി), ഷീജാ റോയ്,രാധമ്മ അശോക്,രഞ്ജുഷ രഞ്ചു (ജോയിന്റ് സെക്രട്ടറിമാർ). പ്രീതാ (ട്രഷറർ), ഇന്ദുചന്ദ്രൻ,രാജേശ്വരി,ഷാനി താജ്,മണിയമ്മ കൊച്ചുകൂട്ടൻ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.