സി.എസ്.ഐ. സഭാദിനം

1947 സെപ്തംബർ 27ന് മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ സി.എസ്.ഐ.സഭ സ്ഥാപിതമായി.കേരളം, തമിഴ്‌നാട്,കർണ്ണാടക,ആന്ധ്രാപ്രദേശ്, തെലുങ്കാന, ശ്രീലങ്ക എന്നിവിടങ്ങളിലായി 45 ലക്ഷം വിശ്വാസികൾ സി. എസ്. ഐ. സഭയിൽ ഉണ്ട്.

World Tourism Day

ലോക വിനോദ സഞ്ചാരദിനം

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് എല്ലാവർഷവും സെപ്തംബർ 27 ലോക വിനോദസഞ്ചാരദിനമായി ആചരിക്കുന്നത്. 1970 മുതലാണ് ടൂറിസം ദിനം ആചരിക്കുവാൻ തീരുമാനിച്ചത്.