 
തിരുവല്ല: നഗരസഭയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികളെല്ലാം പ്രവർത്തനസജ്ജമാക്കണമെന്ന് കുറ്റപ്പുഴ സെൻട്രൽ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷന്റെ വാർഷികവും കുടുംബസംഗമം മുൻസിപ്പൽ കൗൺസിലർ അനു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് പി.അത്യാലിന്റ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് സി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഏ.വി.ജോർജ്, വാർഡ് കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്,ക്രിസ് തോമസ്, ട്രഷറാർ ജോസഫ് ജേക്കബ്, പ്രസാദ് ചെറിയാൻ, ഷീലാ ജെയിംസ് എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ചവരെ ആദരിച്ചു.