27-pramod

റാന്നി : ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ മുന്നോടിയായുള്ള അദ്ധ്യാപക പരിവർത്തന പരിപാടി പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി ഡിവൈ.എസ്.പി ജി.സന്തോഷ്​ കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സന്ധ്യാദേവി, അദ്ധ്യാപക സംഘടന നേതാക്കളായ സന്തോഷ് കുമാർ, സ്മിജു ജേക്കബ്, ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടീനാ ഏബ്രഹാം, ഭദ്രാ ശങ്കർ എന്നിവർ സംസാരിച്ചു. ഷാജി എ.സലാം സ്വാഗതവും ശൈലു ചെറിയാൻ നന്ദിയും പറഞ്ഞു. ലഹരിവിമുക്ത ക്യാമ്പയിൻ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടക്കും.