27-zoology-seminar

കോഴഞ്ചേരി : സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ടെക്‌നിക്‌സ് ആൻഡ് മെതഡോളജീസ് ഇൻ ഫിഷറി ബയോളജി' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. പത്തനംതിട്ട സ്‌കൂൾ ഒഫ് അപ്ലൈഡ് ലൈഫ് സയൻസസ് ഡയറക്ടർ ഡോ.എ.ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല മാർത്തോമാ കോളേജ് സുവോളജി വിഭാഗം അദ്ധ്യക്ഷൻ ഡോ.രാജു തോമസ് ഫണ്ടമെന്റൽസ് ഒഫ് ഫിഷ് ടാക്‌സോണമി എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.റോയി ജോർജ്ജ്.കെ, ഡോ.റീനാ പാപ്പച്ചൻ ജോർജ്ജ്, ഡോ.ഷിനിമോൾ.എ.കെ, ജോബ് ലിയോ എന്നിവർ പ്രസംഗിച്ചു.