മണ്ണടി : മുല്ലവേലിൽ 60-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ , അനിൽകുമാർ , അരുൺ കെ.എസ് മണ്ണടി , പത്മിനിയമ്മ, ബാബു പനയ്ക്കലയ്യത്ത്, മോഹനേന്ദ്ര കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി വി.എസ്.സുരേഷ്, പൊതുമരാമത്ത് എക്സി.എൻജിനീയർ ഷീന, അനിത എന്നിവർ പ്രസംഗിച്ചു.എം.എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം .