 
അടൂർ: ടൗണിൽ വൺവേ റോഡിൽ കോടതിക്ക് സമീപം കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പറക്കോട് വടക്ക് ചിരണിക്കൽ ഉടയാനവിളയിൽ രാമചന്ദ്രന്റെ മകൻ ഷെമീർ (28) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ചിരണിക്കൽ സ്വദേശി രാജീവ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പിന്നിലിരിക്കുകയായിരുന്നു ഷെമീർ. ഞായറാഴ്ച രാത്രി 10.30 നായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു. കാറിന്റെ മുൻഭാഗം തകർന്നു. സ്കൂട്ടർ പൂർണമായി തകർന്നു. അടൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ആമിനാ ബീവിയാണ് മാതാവ്. സഹോദരി ഷെറീന.