
പത്തനംതിട്ട : കൊവിഡിന് കാലത്ത് നിറുത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ.കെ.ജയവർമ്മ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പർകുട്ടനാട്ടിൽ നെൽകൃഷി നാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണം. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളേയും വാസസ്ഥലങ്ങളേയും പ്രളയത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ചങ്ങനാശേരി - മല്ലപ്പള്ളി - എഴുമറ്റൂർ - നാറാണംമൂഴി - ചാലക്കയം റോഡ് വികസിപ്പിക്കണം. കോമളം മുതൽ കുരിശുകവല വരെയുള്ള ഓട നിർമാണ തീരുമാനം പുനഃപരിശോധിക്കണം. കോമളത്ത് താൽകാലിക പാലം നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.