ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 3638-​ാം നമ്പർ തിങ്കളാമുറ്റം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ 30ന് രാവിലെ 10 ന് സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ആലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജികുമാർ വി.എൻ., രതി സുഭാഷ് ശാഖാ വൈസ് പ്രസിഡന്റ് സേതുനാഥപ്പണിക്കർ, വനിതാസംഘം ശാഖാ പ്രസിഡന്റ് പൊന്നമ്മ രാമചന്ദ്രൻ, സെക്രട്ടറി സരസമ്മ ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് സതി ഗോപിനാഥൻ, യൂത്ത്മൂവ്‌​മെന്റ് ശാഖാ പ്രസിഡന്റ് അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ്, അർജ്ജുൻ ആർ., സെക്രട്ടറി മീനു മോഹൻ, ജോ.സെക്രട്ടറി വൃന്ദ സുഭാഷ്, ട്രഷറർ അക്ഷയ് പ്രസന്നൻ, യൂത്ത്മൂവ്‌​മെന്റ് ശാഖാ കമ്മറ്റി അംഗം അനന്ദു പ്രദീപ് എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി ഗോപിനാഥൻ വി.ജി. നന്ദിയും പറയും. ഗുരുസാക്ഷാൽ പരബ്രഹ്​മം എന്ന വിഷയത്തിൽ വൈകിട്ട് 6.45 ന് വിജയലാൽ നെടുംകണ്ടവും ഒക്‌​ടോബർ 1 ന് വൈകിട്ട് 6.45 ന് ദൈവദശകത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ആശാ പ്രദീപും സമാപനദിവസമായ ഒക്‌​ടോബർ 2 ന് രാവിലെ 10 ന് ഗുരുദേവന്റെ ക്ഷേത്രസങ്കൽപ്പം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും വൈകിട്ട് 6.30 ന് ഗുരുദർശനം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 10 ന് ശാഖാ പ്രസിഡന്റ് പി.കെ.മോഹനൻ പതാക ഉയർത്തും. ശാഖാ ഒാഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഗുരുമണ്ഡപത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, വിശ്വശാന്തിഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ മൂന്ന് ദിവസങ്ങളിലായി വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ വൈസ് പ്രസിഡന്റ് സേതുനാഥപണിക്കരും സെക്രട്ടറി ഗോപിനാഥൻ വി.ജി.യും പറഞ്ഞു.