1
മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും കടമ്പനാട് വടക്ക് 55-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകാരികളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് വിതരണവും അനുമോദന സമ്മേളനവും ആൻ്റോ ആൻ്റണി എം.പി ഉത്ഘാടനം ചെയ്യുന്നു.

കടമ്പനാട്: കടമ്പനാട് വടക്ക് 55-ാം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകാരികളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. തുടർന്ന നടന്ന അനുമോദന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എം.ആർ ജയപ്രസാദ്, ബോർഡംഗങ്ങളായ റെജീ മാമ്മൻ, ഷിബു ബേബി, വിമല മധു, ലില്ലി രാജു, ലിസ്സി രാജു,ശശികുമാർ , സുന്ദരൻ ആചാരി,രാധാ മോൾ, അനിൽ ശാമുവേൽ തുടങ്ങിയവർ സംസാരിച്ചു.