പത്തനംതിട്ട : ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കമ്മിറ്റി രൂപീകരിച്ചു. എല്ലാവർഷവും നടത്തിവരുന്ന പദയാത്ര ഡിസംബർ 26ന് ഒാമല്ലൂർ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച് ഡിസംബർ 30ന് ശിവഗിരിയിൽ എത്തിച്ചേരും. പദയാത്രയിൽ അണിചേരാൻ താല്പര്യമുള്ള ഗുരുദേവഭക്തർ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി എം.കെ ബിജുകുമാർ, ജോ. സെക്രട്ടറി മനുരാജ് എന്നിവർ അറിയിച്ചു.

പദയാത്ര മുഖ്യരക്ഷാധികാരികൾ: സച്ചിദാനന്ദ സ്വാമി, ഋതംബരാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി. വി.കെ ശിവാനന്ദൻ (രക്ഷാധികാരി), സുരേഷ്‌കുമാർ (ചെയർമാൻ), എം.കെ.ബിജുകുമാർ (ജനറൽ കൺവീനർ),മനുരാജ് (കൺവീനർ), രാജേന്ദ്രൻ കലഞ്ഞൂർ (പദയാത്ര ക്യാപ്റ്റൻ), കോന്നി മണ്ഡലം പ്രസിഡന്റ് പദ്മകുമാർ, തിരുവല്ല മണ്ഡലം പ്രസിഡന്റ് മോഹനൻ, ആറൻമുള മണ്ഡലം പ്രസിഡന്റ് തങ്കമണി, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ, അടൂർ മണ്ഡലം പ്രസിഡന്റ് സോമരാജൻ (വൈസ് ചെയർമാൻമാർ)​. കോന്നി മണ്ഡലം സെക്രട്ടറി ജയചന്ദ്രൻ, തിരുവല്ല മണ്ഡലം സെക്രട്ടറി കെ.ജെ.വിജയൻ, ആറൻമുള മണ്ഡലം സെക്രട്ടറി വിലാസിനി, റാന്നി മണ്ഡലം കേന്ദ്ര സമിതി ബിന്ദുവാസ്തവ, അടൂർ മണ്ഡലം സെക്രട്ടറി അരുൺ പങ്കജാക്ഷൻ ( ജോ. കൺവീനർമാർ)​. മനോജ് റാന്നി, സുമ എസ്. ബാബു (വൈസ് ക്യാപ്റ്റൻമാർ)​. ഒക്ടോബർ 15ന് സ്വാഗതസംഘ രൂപീകരണം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.