കുളനട : കുളനട പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ അറിയിച്ചു.
കുളനട പഞ്ചായത്തിലെ ടെൻഡറുകളിൽ വ്യാപക അഴിമതി നടക്കുന്നു . പഞ്ചായത്ത് സെക്രട്ടറി ബി.ജെ.പി ഭരണ സമിതിക്ക് കൂട്ടുനിൽക്കുകയാണ്.
തെരുവുവിളക്കിന്റെ അറ്റകുറ്റപ്പണികളുടെ ടെൻഡർ 2021 - 2022 വർഷം പഞ്ചായത്ത് പ്രസിഡന്റിന്റെ താല്പര്യമുള്ള ഒരാൾക്ക് നൽകുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് വഴിവിട്ട് സഹായം ചെയ്തതായി അദ്ദേഹം ആരോപിച്ചു.