 
പത്തനംതിട്ട : ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിശീലന ക്യാമ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിൽ അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ അധീർത്ത്.എസ്, അബ്ദുൽ അസീസ്, റോബിൻ വിളവിനാൽ, അമൽജിത്ത് എന്നിവർ ക്യാമ്പിൽ സംസാരിച്ചു. ക്യാമ്പ് എല്ലാ ദിവസവും കാതോലിക്കേറ്റ് കോളേജിൽ വൈകിട്ട് നാലുമണി മുതൽ ആറു മണി വരെ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കായികതാരങ്ങൾ അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്. സെക്രട്ടറി ജില്ലാ ഫെൻസിംഗ് അസോസിയേഷൻ. ഫോൺ : 9446986261.