 
അടൂർ: ലഹരിക്കെതിരായി നാം ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിന്റെ അടൂർ സബ് ജില്ലാതല പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നടക്കമുള്ള ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കുംവിധം വർദ്ധിച്ചുവരുന്നതായായി അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലർ റോണി പാണംതുണ്ടിൽ അദ്ധ്യക്ഷനായിരുന്നു. സ്മിത എം.നാഥ് ,അഡ്വ. ജോസ് കളീക്കൽ, സീമദാസ്, സുധ.കെ, ജയകുമാർ കെ.ആർ, ദിലീപ്കുമാർ.എസ്, സൗദാമിനി .റ്റി തുടങ്ങിയവർ പ്രസംഗിച്ചു.