hand

മലയാലപ്പുഴ: കിടപ്പുരോഗിയായ വൃദ്ധന് മലയാലപ്പുഴ പൊലീസ് രക്ഷകരായെത്തി. പൊതീപ്പാട് വട്ടമൺകുഴി സദാനന്ദനെ (70) ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പൊലീസ് സഹായത്തോടെ ഏറ്റെടുത്തു. മലയാലപ്പുഴ ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം ബീറ്റ് ഓഫീസർമാരായ മനോജ്‌, അരുൺ രാജ് എന്നിവർ വിവരങ്ങൾ അന്വേഷി​ച്ച് സൊസൈറ്റി അധികൃതരെ അറി​യി​ച്ചു. സൊസൈറ്റി ചെയർമാൻ ശ്യാം ലാൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാജി, സൊസൈറ്റി വോളന്റിയർമാരായ മിഥുൻ ആർ നായർ, അജിത്, നിഖിൽ, പാലിയേറ്റീവ് നഴ്സ് കാവ്യാ, ആശാവർക്കർ ആശ എന്നിവരുടെ സഹായത്തോടെ ചികിത്സ നൽകി.