കോന്നി: ഡൽഹിയിൽ മരിച്ച ബി എസ്. എഫ് ജവാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അരുവാപ്പുലം കാർത്തികയിൽ ബാബു (51) വാണ് മരിച്ചത്. ഡൽഹിയിൽ 25 -ാമത് ബാറ്റലിയൻ ബി എസ്എഫ് ജവാനായിരുന്നു. സെപ്തംബർ 20ന് നാട്ടിലെത്തി മടങ്ങിയ ബാബുവിനെ പിന്നീട് ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.