sidhananda-swamiji

പത്തനംതിട്ട: വളളിക്കോട് ശ്രീരാമകൃഷ്ണ ആശ്രമ അദ്ധ്യക്ഷൻ സിദ്ധാനന്ദസ്വാമി സമാധിയായി. സംസ്കാരം നടത്തി. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂർവാശ്രമത്തിൽ ശുകദേവൻ എന്നായിരുന്നു പേര്. മല്ലപ്പള്ളി സ്വദേശിയാണ്. വീരേശ്വരാനന്ദ സ്വാമിയിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച അദ്ദേഹം നൃസിംഹാനന്ദ സ്വാമിയിൽ നിന്നാണ് സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. വളളിക്കോട് വിവേകാനന്ദ വിദ്യാ പീഠം എന്ന വിദ്യാലയത്തിന്റെ സ്ഥാപകനാണ്.