26-nariayapuram-nss

നരിയാപുരം: വയലാവടക്ക് 12 -ാം എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും എൻ.എസ്.എസ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട എൻ.എസ്.എസ് യൂണിയൻ ചെയർമാൻ അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണ പരിപാടിയും നടന്നു. സമ്മേളനം എൻ.എസ് .എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പി.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധിസഭാ അംഗം ജി.കൃഷ്ണകുമാർ, ഡോ.കെ.കെ.ശ്രീനിവാസൻ എ.പി.ജയകുമാർ, കെ.എൻ.രാജീവ്കുമാർ, ലേഖാ ജയകുമാർ, ജയാ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും കായിക മത്സരങ്ങളും നടത്തുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.