1

അടൂർ : റവന്യു ടവർ പരിസരത്തുനിന്ന് മാലിന്യം നീക്കാത്തത് മൂലം ദുർഗന്ധം രൂക്ഷം. ടവറിലെ വിവിധ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ടവറിന് വടക്കുവശം പൊലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് തള്ളുകയാണ്. മാലിന്യം നിക്ഷേപിക്കാൻ നഗരസഭ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ടങ്കിലും അതിന് വെളിയിലാണ് തള്ളുന്നത്. അജൈവ മാലിന്യത്തോടൊപ്പം ആഹാര അവശിഷ്ടങ്ങൾ കൂടി തള്ളുന്നുണ്ട്. തെരുവ് നായ്ക്കളുടെ ഭക്ഷണ കേന്ദ്രം കൂടിയാണ് ഇവിടം. നഗരസഭയുടെ ശുചീകരണ വിഭാഗമാണ് മാലിന്യം ശേഖരിക്കേണ്ടത് . ഒരാഴ്ചയായിലേറെയായി ഇവിടെനിന്ന് മാലിന്യം നീക്കിയിട്ട്. തെരുവുനായ്ക്കളും പക്ഷികളും മാലിന്യം കൊത്തി വലിച്ച് പരിസരമാകെ വൃത്തിഹീനമാക്കുകയാണ്