anusmaranam
കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ. ജോൺ ജേക്കബ് അനുസ്മരണ സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ.ജോൺ ജേക്കബ് അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിരണം പള്ളിയിലെ ശവകുടീരത്തിൽ നടത്തിയ പുഷ്പാർച്ചനക്കുശേഷം നടന്ന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് അംബിക മോഹൻ അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സ്, ജോയ് ആറ്റുമാലിൽ, സജി വിഴലയിൽ, രാജീവ് വഞ്ചിപ്പാലം, വി.എം.യോഹന്നാൻ ,ബാബു,പോൾ മാത്യു, മനോജ്, ജോജി പി.തോമസ്,സതീശൻ,ജെയിംസ്, ബിജു,ജോർജ് കുര്യൻ,സജു ശമുവേൽ, നരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.