കടമ്പനാട്: കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന ലഹരി മരുന്നിന്റെ ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് . എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായാണ് തെരുവ് നാടകം അവതരിപ്പിച്ചത്. പി.ടി.എ.പ്രസിഡന്റ് എസ്.ബിനുമോൻ , പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജു വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ.റിഞ്ചു പി. കോശി, അഖിൽ ഹെലൻ ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.