കടമ്പനാട്: കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന ലഹരി മരുന്നിന്റെ ഉപയോഗത്തിനെതിരെ ബോധവത്ക്കരണവുമായി കടമ്പനാട സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ്.യൂണിറ്റ്. എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് തെരുവ് നാടകം അവതരിപ്പിച്ച് ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തിയത്. പി.ടി.എ.പ്രസിഡന്റ് എസ് ബിനു മോൻ, പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജു വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ.റിഞ്ചു പി.കോശി, അഖിൽ ഹെലൻ ഫെർണാണ്ടസ്, എന്നിവർ നേതൃത്വം നൽകി.