തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. യജ്ഞവേദിയിലേക്കുള്ള ദേവീവിഗ്രഹ ഘോഷയാത്ര അഴിയിടത്തുചിറ ഇളയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് എത്തിച്ചേർന്നു. സീരിയൽ താരം ഇന്ദിരാ തമ്പി ഭദ്രദീപപ്രകാശനം നിർവഹിച്ചു. ചെറിയനാട് മുരളീധരാണ് യജ്ഞാചാര്യൻ. ഒക്ടോബർ നാലിന്‌ വൈകിട്ട് 5.30ന് കുമാരിപൂജ, അഞ്ചിന് രാവിലെ 10.30ന് അവഭൃഥസ്നാന ഘോഷയാത്ര, യജ്ഞസമർപ്പണം, നവാഹ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം എന്നിവയുണ്ടാകും.