
കോന്നി: കോന്നി ആർ.വി.എച്ച്. എസ് - ആനക്കൂട് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായി. കോന്നി പഞ്ചായത്ത് പതിനേഴാം വാർഡിലാണ് റോഡ്. കോൺക്രീറ്ര് ചെയ്ത റോഡിൽ പലയിടത്തും കുഴിയാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, ഇക്കോ ടുറിസം സെന്റർ, എ.ഇ.ഒ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വാട്ടർ അതോറിട്ടി ഓഫീസ്, സബ് ട്രഷറി, ജോയിന്റ് ആർ.ടി.ഒ ഓഫീസ്, കെ.എസ്. ഇ.ബി. സെക്ഷൻ ഓഫീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലേക്ക് ആളുകൾ പോകുന്നത് ഇതുവഴിയാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.