28-konni-upajilla
കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പത്രവായന മത്സരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്. ഉദ്ഘാടനം ചെയ്യുന്നു

കോന്നി:സാമൂഹ്യശാസ്ത്ര സബ് ജക്ട് കൗൺസിലിന്റെ നേതൃത്തിൽ കോന്നി ഉപജില്ലാതല വാർത്തവായന മത്സരം സംഘടിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്. ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര ഉപജില്ലാ കൺവീനർ ഷാജി മാത്യു, ജോയിന്റ് കൺവീനർ പ്രമോദ് കുമാർ, അദ്ധ്യാപകരായ അജിത് കുമാർ, ദിവ്യ.ഡി., ഷൈലു പി.ജെ, ജെബി തോമസ് എന്നിവർ നേതൃത്വം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിൽ കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ജിസ്‌നി ചാക്കോ ഒന്നാം സ്ഥാനവും, കൂടൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ തേജ കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻ ഡറി വിഭാഗത്തിൽ കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നന്ദന ബി.നായർ ഒന്നാം സ്ഥാനവും എലിമുള്ളുംപ്ലാക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഫേബ തോമസ് രണ്ടാം സ്ഥാനവും നേടി.ഉപജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം നടന്നത്.