കോന്നി: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കായി വായനചങ്ങാത്തം പരിശീലന പരിപാടി സംഘടിപ്പിച്ചു. തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് ഉദ്ഘാടനം ചെയ്തു. ജി.വിജയകുമാർ, ഉപജില്ലാ വിദ്യാഭാസ ഓഫീസർ ബി.സന്ധ്യ, ബി.പി.സി.,എസ്.ഷൈലജകുമാരി, പ്രഥമ അദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, എസ്.ജയന്തി, ദിലുകൃഷ്ണ, ജയമാലിനി എന്നിവർ പ്രസംഗിച്ചു. ജി.പ്രീത് ചന്ദനപ്പള്ളി ക്ലാസ് നയിച്ചു.