28-oripuram-chittayam
തട്ടയിൽ ഒരിപ്പുറത്ത് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് സ്പീക്കർ ചിറ്റയം ഗോപകുമാർ തിരിതെളിക്കുന്നു

പന്തളം: തിന്മയ്‌ക്കെതിരായ നന്മയുടെ വിജയമാണ് നവരാത്രി നമുക്ക് കാട്ടിത്തരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. തട്ടയിൽ ഒരിപ്പുറം ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം സെക്രട്ടറി ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്ര മേൽശാന്തി എം.മനു നമ്പൂതിരി, പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ, ദേവസ്വം കമ്മിറ്റിയംഗം സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസവും ദേവിമാഹാത്മ്യ പാരായണം, സംഗീതാർച്ചന തുടങ്ങിയവ നടക്കും. പൂജവയ്പ്, പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, തുടങ്ങിയവയും ഉണ്ടായിരിക്കും. ഒക്ടോബർ 4 ന് രാവിലെ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ ലക്ഷാർച്ചന നടക്കും.