1
എൻജിഒ യൂണിയൻ മല്ലപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എ.എം. സുഷമ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി :സിവിൽ സ്റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും താലൂക്ക് ആസ്ഥാനത്ത് വനിതാ ഹോസ്റ്റൽ സ്ഥാപിക്കണമെന്നും സിവിൽ സ്റ്റേഷനിൽ വിശ്രമമുറികളും ക്രഷും ഏർപ്പെടുത്തണമെന്നും എൻ.ജി.ഒ യൂണിയൻ മല്ലപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എ.എം സുഷമ ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡന്റ് എസ്.മിനികുമാരി അദ്ധ്യക്ഷയായി. ബി.അനുരാഗ് രക്തസാക്ഷി പ്രമേയവും പി.ടി.നിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.സഞ്ജീവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.അനൂപ് ഫിലിപ്പ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. കെ.കെ രമണി, പി.എസ് സ്വപ്ന, എം.ആർ ശ്രീകുമാർ,ആതിര നാരായണൻ,കൃഷ്ണപ്രസാദ്, ടി.എസ് സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.സഞ്ജീവ് (സെക്രട്ടറി) എം.അനൂപ് ഫിലിപ്പ് (പ്രസിഡന്റ് ) രാജേഷ് എം.ദിവാകരൻ പി.ടി നിഷ (വൈ: പ്രസിഡന്റ്മാർ ) പി.സതീഷ് കുമാർ, ജിസ്മോൻ ജോർജ് (ജോ.സെക്രട്ടറിമാർ ) ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.