ng0
കേരള എൻ.ജി.ഒ. യൂണിയൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി. വരദൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: റവന്യൂ ക്വാർട്ടേഴ്‌സ് ചെങ്ങന്നൂരിൽ നിർമ്മിക്കണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ യാത്രാ ബുദ്ധിമുട്ടിന് അടിയന്തര പരിഹാരമുണ്ടാവണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.വരദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് വി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വി.ഷാജിമോൻ (പ്രസിഡന്റ് ),സി. രമേഷ് ചന്ദ്രൻ, അമ്പിളി രാജേഷ് (വൈസ് പ്രസിഡന്റ് ) സുരേഷ് പി.ഗോപി (സെക്രട്ടറി), ബി.ജയകുമാർ, ജെ.സജുദേവ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.